note

Monday, April 6, 2015

തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറിയായിരുന്ന ശ്രീ.ഇ.കെ നാരായണന് ആദരണം..............
തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സിലിന്‍റെ കുടുംബമാസികയായ 'ഗ്രന്ഥഗാഥ'യുടെ നാലാം ലക്കം പ്രകാശനം....................
തൃശൂര്‍
സാഹിത്യഅക്കാദമി വൈലോപ്പിള്ളി ഹാളില്‍വെച്ച് നടന്ന സമ്മേളനത്തില്‍ തൃശൂര്‍ താലൂക്ക് ലൈബ്രറി പ്രസിഡണ്ട് പ്രൊഫ:എം.ഹരിദാസ് അദ്ധ്യക്ഷനായി.തൃശൂര്‍ ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡണ്ട് ശ്രീ.മുരളി പെരുനെല്ലി (മുന്‍.എംഎല്‍എ)ഉല്‍ഘാടനം ചെയ്തു.പ്രശസ്ത കഥാകൃത്ത്‌ ശ്രീ.അഷ്ടമൂര്‍ത്തി ഗ്രന്ഥഗാഥ( തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സിലിന്‍റെ കുടുംബമാസിക) പ്രകാശനംചെയ്തു. ജില്ലാ കൌണ്‍സില്‍ വൈസ്പ്രസിഡണ്ട് ശ്രീമതി.വി.കെ.ഹാരിഫാബി ടീച്ചര്‍ ശീ.ഇ.കെ.നാരായണനെ പൊന്നാടയണിയിച്ച് ആദരിച്ചു.ഗ്രന്ഥശാലാപ്രസ്ഥാനത്തില്‍ പഴയതലമുറയിലുള്ള ശീ.സോമസുന്ദരം പെരിങ്ങോട്ടുകര ആശംസകള്‍ നേര്‍ന്നു. തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി ശ്രീ.രാമചന്ദ്രന്‍ കോലഴി സ്വാഗതവും,താലൂക്ക് ലൈബ്രറി കൌണ്‍സില്‍ വൈസ്പ്രസിഡണ്ട് ശ്രീ.ടി.എം.റോയ് നന്ദിയും
പറഞ്ഞു.


3 comments:

  1. അര്‍ഹമായ ആദരവുകളെത്തട്ടെ...

    ReplyDelete
  2. ഗ്രന്ഥഗാഥ’ യുടെ ലക്കങ്ങൾ ഉണ്ടെങ്കിൽ
    അടുത്ത തവണ നാട്ടിൽ വരുമ്പോൾ എനിക്ക് തരുമല്ലോ

    ReplyDelete

നന്ദി. അഭിപ്രായം രേഖപ്പെടുത്തുമല്ലോ