വൈകുന്നേരം 6മണി
ബസ്സില്‍ തിരക്കുള്ള സമയം
പണി കഴിഞ്ഞു വരുന്ന പണിക്കാരുടെ തിരക്ക്.അവര്‍ തിക്കിത്തിരക്കി
ബസ്സില്‍ കയറുന്നു.
അപകടത്തില്‍പ്പെട്ടു പരിക്കേറ്റ സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍
പോയിവരികയായിരുന്നു ഞാന്‍.
വീട്ടില്‍എത്തിചേരാനുള്ള ധൃതിയില്‍ ബസ്സില്‍ വലിഞ്ഞുകയറി.
മക്കളുടെ കുട്ടികള്‍ എന്‍റെ വരവുംകാത്തിരിക്കുകയായിരിക്കും.താമസിച്ചാല്‍
നിരാശയോടെ അവര്‍ ഉറങ്ങിയിരിക്കും.കുഞ്ഞുമനസ്സുകളെ വേദനിപ്പിക്കാതെ
നോക്കണം.ഇത്തിരി കാര്യം മതി അവര്‍ക്ക് ............
ഒടുവില്‍ ബസ്സ് ഞരങ്ങിയും,മൂളിയും പ്രയാണമാരംഭിച്ചു .
സ്റ്റോപ്പില് ഇറങ്ങേണ്ടിയിരുന്ന യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട്.അടുക്കുടുക്കാക്കി നിറുത്തിവരെ വകഞ്ഞുമാറ്റി വേണം
പുറത്തുകടക്കാന്‍ .
കണ്ടക്ടറും,ക്ലീനറും ട്രിപ്പ് വൈകാതിരിക്കാനുള്ള തത്രപ്പാടില്‍ ....
സ്റ്റോപ്പുകള്‍ തൊട്ടുത്തൊട്ടാണല്ലൊ!
ഇറങ്ങുകയും കയറുകയും ചെയ്യുന്നവര്‍.
എന്നിട്ടും തിരക്കിന് ശമനമൊന്നും വന്നിട്ടില്ല .
"പാമ്പിന്‍കാവ് ;പാമ്പിന്‍കാവ് .."
ക്ലീനര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ചിരപരിചിതമായഇടത്തിന്റെ പേരുമാറ്റം എന്നെ ആശയകുഴപ്പത്തിലാക്കി.ഈ റൂട്ടില്‍ ഇങ്ങനെയൊരു ബസ്റ്റോപ്പിനെ പറ്റി കേട്ടിട്ടില്ലല്ലോ!പ്രസിദ്ധമായ ഒരുസ്ഥാപനത്തിന്റെപേരായിരുന്നു സ്റ്റോപ്പിന്.
ഞാന്‍ കണ്ടു! പുതുബാര്‍?!അലങ്കരിച്ചിരിക്കുന്നു.നാട്ടിനിറുത്തിയിരിക്കുന്ന ഫ്ലാഗുകള്‍!.വര്‍ണ്ണരാജിപൊഴിക്കുന്ന വൈദ്യുതദീപാലങ്കാരപ്രഭ!.
വാസ്തവത്തില്‍ എനിക്ക് ആത്മരോഷമാണുണ്ടായത്.
വാഹനം ഇരമ്പിനിന്നപ്പോള്‍ ശീഘ്രഗതിയില്‍ വഴിനുഴഞ്ഞിറങ്ങുന്നവരുടെയും,കയറുന്നവരുടെയും ആരവം.
തിക്കും,തിരക്കും.ബഹളമയം.
മൂക്കില്‍ അടിച്ചുകയറുന്ന രൂക്ഷഗന്ധം!
അസ്വസ്ഥതയും,തലവേദനയും..........
നാവുകുഴഞ്ഞ സംസാരങ്ങളും,അശ്ലീലപദപ്രയോഗങ്ങളും......
പുതുതായി ബസ്സില്‍ കയറിയ യാത്രക്കാരനും, കണ്ടക്ടറും
തമ്മില്‍ വാക്കുതര്‍ക്കം........
ബസ്‌ചാര്‍ജ്ജ് ചോദിച്ചപ്പോഴാണ് തര്‍ക്കം തുടങ്ങിയത്.
" കാ..ക ഷി ല നാ..ളെക്..."
"ഇത്,ബസാണ്.കടംല്ല്യ"
"ന്‍റെ...കയ്യി..ഒണ്ണൂല്യ"
"എറ്ക്കി വിടും"
"ന്നാ... ടോ ത്..ന്‍റെ പവ് ..റ്.."
"കുടിക്കാന്‍ ണ്ടല്ലൊ!"
"ഹ്ദെ ന്‍റെ കാ...ഷൊ..ണ്ട തന്‍..ക് നാളെ..ദ്..രാ..
ഹി ന്നൊക്കെ...അ..അ..ബ് ടെ ശെ..ലാ..യ്....."
തര്‍ക്കം നീളുകയാണ്...................
അതിനിഎവിടെയൊക്കെ??ഏതേതുതലങ്ങളില്‍..???
<><><><><><><><><><>>><<>>><<<>>>>>><<<<>>><>