note

Saturday, December 26, 2015

ക്രിസ്തുമസ് ആശംസകള്‍

എല്ലാവര്‍ക്കും നന്മനിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

Thursday, October 1, 2015

മക്കളും,കൊച്ചുമക്കളും






വലിയ പെരുന്നാളാഘോഷത്തോടനുബന്ധിച്ച് സൌദിയില്‍നിന്നും ഷാര്‍ജയില്‍ എത്തിച്ചേര്‍ന്ന എന്‍റെ രണ്ടാമത്തെ മകന്‍ ഷനീഷ്,സുമീഷനീഷ്,അവരുടെ മക്കളായ കൈലാസ്,വൈഗാ എന്നിവരുടെയും,എന്‍റെ മകള്‍ഷൈമീസുനില്‍, സുനില്‍കുമാര്‍ അവരുടെ മക്കള്‍ ഐശ്വര്യ ലക്ഷ്മി (ചിച്ചു)
ആശിഷ്(കണ്ണന്‍)എന്നിവരുടെയും ആഹ്ലാദത്തില്‍ ഞാനും പങ്കുചേരുന്നു!!

ഹൃദയംനിറഞ്ഞ സ്നേഹാശംസകള്‍

Tuesday, September 29, 2015

മക്കളും,കൊച്ചുമക്കളും.


വലിയ പെരുന്നാളാഘോഷത്തോടനുബന്ധിച്ച് സൌദിയില്‍നിന്നും ഷാര്‍ജയില്‍ എത്തിച്ചേര്‍ന്ന എന്‍റെ രണ്ടാമത്തെ മകന്‍ ഷനീഷ്,സുമീഷനീഷ്,അവരുടെ മക്കളായ കൈലാസ്,വൈഗാ എന്നിവരുടെയും,എന്‍റെ മകള്‍ഷൈമീസുനില്‍, സുനില്‍കുമാര്‍(ഫോട്ടോയില്‍ ഇല്ല) അവരുടെ മക്കള്‍ ഐശ്വര്യ ലക്ഷ്മി (ചിച്ചു)
ആശിഷ്(കണ്ണന്‍)എന്നിവരുടെയും ആഹ്ലാദത്തില്‍ ഞാനും പങ്കുചേരുന്നു!!

ഹൃദയംനിറഞ്ഞ സ്നേഹാശംസകള്‍




Tuesday, July 21, 2015

എന്‍റെ കൊച്ചുമകള്‍(മകളുടെ മകള്‍)ഐശ്വര്യ ലക്ഷിമിയുടെ നൃത്തത്തിന്‍റെ അരങ്ങേറ്റം ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ വെച്ച് നടത്തിയതിന്‍റെ ഫോട്ടോകള്‍..Phottos-- Sinoj Chnthu







Wednesday, July 1, 2015

ഗ്ലാസ് പെയിന്റിംഗ്


എന്‍റെ മകള്‍ ഷൈമി സുനിലിന്‍റെ മക്കളായ ഐശ്വര്യ ലക്ഷ്മിയും(ചിച്ചു)ആശിഷും(കണ്ണന്‍)ചെയ്ത ഗ്ലാസ് പെയിന്റിംഗ്


Monday, April 6, 2015

തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറിയായിരുന്ന ശ്രീ.ഇ.കെ നാരായണന് ആദരണം..............
തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സിലിന്‍റെ കുടുംബമാസികയായ 'ഗ്രന്ഥഗാഥ'യുടെ നാലാം ലക്കം പ്രകാശനം....................
തൃശൂര്‍
സാഹിത്യഅക്കാദമി വൈലോപ്പിള്ളി ഹാളില്‍വെച്ച് നടന്ന സമ്മേളനത്തില്‍ തൃശൂര്‍ താലൂക്ക് ലൈബ്രറി പ്രസിഡണ്ട് പ്രൊഫ:എം.ഹരിദാസ് അദ്ധ്യക്ഷനായി.തൃശൂര്‍ ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡണ്ട് ശ്രീ.മുരളി പെരുനെല്ലി (മുന്‍.എംഎല്‍എ)ഉല്‍ഘാടനം ചെയ്തു.പ്രശസ്ത കഥാകൃത്ത്‌ ശ്രീ.അഷ്ടമൂര്‍ത്തി ഗ്രന്ഥഗാഥ( തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സിലിന്‍റെ കുടുംബമാസിക) പ്രകാശനംചെയ്തു. ജില്ലാ കൌണ്‍സില്‍ വൈസ്പ്രസിഡണ്ട് ശ്രീമതി.വി.കെ.ഹാരിഫാബി ടീച്ചര്‍ ശീ.ഇ.കെ.നാരായണനെ പൊന്നാടയണിയിച്ച് ആദരിച്ചു.ഗ്രന്ഥശാലാപ്രസ്ഥാനത്തില്‍ പഴയതലമുറയിലുള്ള ശീ.സോമസുന്ദരം പെരിങ്ങോട്ടുകര ആശംസകള്‍ നേര്‍ന്നു. തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി ശ്രീ.രാമചന്ദ്രന്‍ കോലഴി സ്വാഗതവും,താലൂക്ക് ലൈബ്രറി കൌണ്‍സില്‍ വൈസ്പ്രസിഡണ്ട് ശ്രീ.ടി.എം.റോയ് നന്ദിയും
പറഞ്ഞു.


Friday, January 9, 2015

കുടുംബഫോട്ടോ(അപൂര്‍ണ്ണം)

തലക്കെട്ട് ചേര്‍ക്കുക
എന്‍റെ അനുജന്‍ ചന്ദ്രന്‍റെ മകന്‍  കണ്ണന്‍റെ വിവാഹത്തോടനുബന്ധിച്ച് പങ്കെടുത്ത ചുള്ളിക്കാട്ടില്‍ കുടുംബാംഗങ്ങളുടെ ഫോട്ടോ(അപൂര്‍ണ്ണം).

Saturday, May 17, 2014

ഇനി സ്വസ്ഥമായൊന്നിരോട്ടേ.....

കൈലാസ്.നിവേദ്യ,വൈഗ,നവനീത്(എന്‍റെ ആണ്‍മക്കളായ ഷനോജ്,ഷനീഷ് എന്നിവരുടെ മക്കള്‍)

Sunday, January 19, 2014

ജനകീയ സാഹിത്യ അരങ്ങ്‌

വില്ലടം യുവജനസംഘം വായനശാലയുടെ ആഭിമുഖ്യത്തില്‍ ജനകീയ സാഹിത്യ അരങ്ങ്‌ നടക്കുകയുണ്ടായി.
തൃശൂര്‍ കോര്‍പ്പറേഷന്‍ നഗരാസൂത്രണ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍      ശ്രീ.ഡേവിസിലാസ് സാഹിത്യ അരങ്ങ്‌ ഉദ്ഘാടനം ചെയ്തു.
തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ പ്രസിഡണ്ട് ശ്രീ.ഉണ്ണികൃഷ്ണന്‍
അടാട്ട് മുഖ്യ പ്രഭാഷണം നടത്തി.
യുവജനസംഘം വായനശാല പ്രസിഡണ്ട് ശ്രീ.സി.വി.തങ്കപ്പന്‍ അദ്ധ്യക്ഷനായിരുന്നു.പ്രസിദ്ധ സിനിമാസംവിധായകനും,എഴുത്തുകാരനുമായ
ശ്രീപ്രതാപ്,നോവലിസ്റ്റും,കഥാകൃത്തുമായ ശ്രീ.കൃഷ്ണന്‍കുട്ടി വില്ലടം,കവിയായ ശ്രീ.തോപ്പില്‍ മണി എന്നിവര്‍ കഥകള്‍ അവതരിപ്പിച്ചു.
സെക്രട്ടറി പി.ജെ.ജോണ്‍സണ്‍,ട്രഷറര്‍ എ.വി.പൊറിഞ്ചു എന്നിവര്‍ കഥകളെ
വിലയിരുത്തി സംസാരിച്ചു.
ശ്രീ ഉണ്ണികൃഷ്ണന്‍ അടാട്ട്(പ്രസിഡണ്ട്,തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍)
ശ്രീ.സി,വി.തങ്കപ്പന്‍(പ്രസിഡണ്ട്,യുവജനസംഘം വായനശാല)
ശ്രീപ്രതാപ്,സിനിമാസംവിധായകന്‍,എഴുത്തുകാരന്‍)
ശ്രീ.കൃഷ്ണന്‍കുട്ടി വില്ലടം (നോവലിസ്റ്റ്‌,കഥാകൃത്ത്‌)
ശ്രീ.തോപ്പില്‍ മണി(കവി)
ശ്രീ.പി.ജെ.ജോണ്‍സണ്‍(സെക്രട്ടറി,യുവജനസംഘം വായനശാല)


ശ്രീ.എ.വി.പൊറിഞ്ചു(ട്രഷറര്‍,യുവജനസംഘം വായനശാല)

Monday, November 25, 2013

നവനീത്കൃഷ്ണ(മകന്‍റെ മകന്‍)എല്‍.കെ.ജി യിലെ ഗാന മത്സരത്തില്‍....


ഫോട്ടോ

Saturday, October 5, 2013

വിലപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളും

കഴിഞ്ഞ ഏഴെട്ടുകൊല്ലകാലങ്ങളിലായി ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ വരുന്ന കൌതുകകരവും,വിജ്ഞാനപ്രദവുമായ വാര്‍ത്തകളും,ചിത്രങ്ങളും സൂക്ഷിച്ചുവെക്കുന്ന ശ്രീ.തോപ്പില്‍ മണിയുടെ അമൂല്യ വൃത്താന്തശേഖരം.  എഴുപതുവയസ്സു പിന്നിട്ട ശ്രീ.തോപ്പില്‍ മണി തൃശൂര്‍ വില്ലടം യുവജനസംഘം വായനശാലയിലെ ലൈബ്രേറിയനും ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകനുമാണ്.ഫോണ്‍നമ്പര്‍:0487 2695787
                                            ശ്രീ .തോപ്പില്‍ മണി  







Friday, August 16, 2013

സ്വാതന്ത്യദിനാഘോഷം

 തൃശൂര്‍ വില്ലടം യുവജനസംഘം വായനശാലയിലെ     സ്വാതന്ത്ര്യദിനാഘോഷം       
സമ്മേളനങ്ങള്‍ പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.ബിജുകുമാര്‍
നിര്‍വ്വഹിക്കുന്നു.
കാലത്ത് വായനശാല പ്രസിഡണ്ട് ശ്രീ.സി.വി.തങ്കപ്പന്‍ പതാകയുയര്‍ത്തുകയുണ്ടായി...
കവിയരങ്ങ്,പി എസ് സി പരീക്ഷ കോച്ചിംഗ് ,കലാപ്രതിഭകള്‍ക്ക് അനുമോദനം,ബോധവല്‍ക്കരണം എന്നീപരിപാടികളില്‍ സര്‍വ്വശ്രീ.ടി.ജെ.വര്‍ഗ്ഗീസ്‌,കെ.പി.രാധാകൃഷ്ണന്‍,ഏ.വി.പൊറിഞ്ചു, പി.കെ.രാധാകൃഷ്ണന്‍,എം.എസ്.ഉണ്ണികൃഷ്ണന്‍,ശ്രീപ്രതാപ്,തോപ്പില്‍മണി,
എ.വി.ശ്രീധരന്‍,ശ്രീമതി.രൂപശ്രീ നന്ദന്‍,നിഷ,ശ്രീഹരി (അമൃതാ ജൂനിയര്‍ സ്റ്റാര്‍ഡാന്‍സര്‍)ഗില്‍മാ ജെയിംസ്(മാര്‍ഗ്ഗംകളി സംസ്ഥാനവിജയി)
കെ.വി.കൃഷ്ണന്‍ക്കുട്ടി,പി.ജി.കുഞ്ഞിപാവു,അജിത്ത് മാഷ്,അനില്‍ എന്നിവരും വിവിധ യോഗങ്ങളില്‍ പ്രസംഗിക്കുകയുണ്ടായി.
 തൃശൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ പ്രസിഡണ്ട് ശ്രീ.ഉണ്ണികൃഷ്ണന്‍ ടി അടാട്ട് അദ്ധ്യക്ഷത വഹിച്ചു.
 സ്വാഗതം:-.വായനശാല സെക്രട്ടറി പി.ജെ.ജോണ്‍സണ്‍
പി.എസ്.സി. എല്‍ഡിക്ലര്‍ക്ക് പരീക്ഷ കോച്ചിംഗ് വിവരണം.
ശ്രീ.ജെയിംസ് മാഷ്(കെഎസ്എഫ്ഇ)


ട്രാഫിക് ബോധവല്‍ക്കരണം,മദ്യം,മയക്കുമരുന്ന്,മൊബൈല്‍ഫോണ്‍
ദുരൂപയോഗം,സൈബര്‍ക്രൈം എന്നിവയെക്കുറിച്ച് ക്ലാസ്സ്,ഡോക്കുമെന്ററി
പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വിവരണം എ.എസ് ഐ. ശ്രീ.ഒ.എ.രാജന്‍ബാബു
നിര്‍വ്വഹിക്കുന്നു.
                                -----------------------------------------

Wednesday, June 5, 2013

വിദ്യയുടെ ആദ്യപടി

                                          നവനീത് കൃഷ്ണ LKG യിലേക്ക്.........

                                          യാത്രയൊരുക്കം......


                                          പോയ്‌ വരൂ ചേട്ടാ.....  

                                          മഴ പെയ്യുമോ?

                                              
                                         സ്കൂളിനകത്ത് പ്രവേശിക്കാം...

                                         എല്ലാം ഉണ്ടല്ലോ.......

                                        

                                          ബഹുരസം. ഇഷ്ടായീട്ടോ............



എന്‍റെ കൊച്ചുമകനെ (എന്‍റെ മൂത്തമകന്‍റെ മകന്‍ നവനീത് കൃഷ്ണ) തൃശൂര്‍
ഭാരതീയ വിദ്യാഭവന്‍ സ്കൂളില്‍ (എല്‍ കെ ജി) യില്‍ ചേര്‍ത്തു.